AccidentKudayathoor

പിക്കപ്പ് ജീപ്പ് പിന്നോട്ടുരുണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

കുടയത്തൂര്‍ : വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയ പിക്കപ്പ് ജീപ്പ് പിന്നോട്ടുരുണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം, ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്ക്. മൂലമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പനച്ചില്‍ കൃഷ്ണന്‍കുട്ടി (58) ക്കാണ് പരിക്കേറ്റത്. ഇന്ന്‌ രാവിലെ 9.15 ഓടെ കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ ജംഗ്ഷനിലായിരുന്നു അപകടം. റോഡരികില്‍ കിടന്ന പിക്കപ്പ് ജീപ്പ് ജോലിക്കായി വര്‍ക്ക്ഷോപ്പിലേക്ക് കയറ്റുന്നതിനിടെ പെട്ടെന്ന് പിന്നോട്ടുരുണ്ട് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ തലകീഴായ് മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ ജംഗ്ഷനില്‍ ഗതാഗതം അല്‍പ്പനേരം തടസപ്പെട്ടു. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

 

Related Articles

Back to top button
error: Content is protected !!