KudayathoorThodupuzha

പിഎന്‍ പണിക്കര്‍ അനുസ്മരണവും വായന മാസാചരണവും നടന്നു

തൊടുപുഴ: കുടയത്തൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി എന്‍ പണിക്കര്‍ അനുസ്മരണവും വായന മാസാചരണവും നടന്നു. യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെപി രാജേഷ് കൊച്ചു കുന്നേല്‍ അധ്യക്ഷത വഹിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കര്‍മ്മം കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ നിര്‍വ്വഹിച്ചു. സാഹിത്യകാരികളായ ഷീലശങ്കര്‍, ഇന്ദുജ പ്രവീണ്‍ എന്നിവരെ ആദരിച്ചു.നൂറുകണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.യോഗത്തില്‍ കെകെ ഷൈലജ,ജീന എം, ജിസ് പുന്നൂസ്,
കൊച്ചുറാണി ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കെ.ആര്‍. അശോകന്‍ വെങ്ങല്ലൂര്‍, ടികെ ബിനോജ് അറക്കുളം എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!