Kerala

പൊല്ലാപ്പിലാകണ്ട, രഹസ്യമായി വിവരങ്ങള്‍ അറിയിക്കാം : സംവിധാനവുമായി കേരള പോലീസ്

തിരുവനന്തപുരം : അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരന്റെ കടമയാണ്. എന്നാല്‍ തങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലും പോലീസിനെ അറിയിക്കാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്നു. ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ട എന്നാണ് ഇത്തരക്കാരുടെ നിലപാട്. മറ്റുചിലരാകട്ടെ ഭാവിയിലെ പ്രത്യാഘാതങ്ങളെ ഭയന്ന് നിശബ്ദത പാലിക്കുന്നു. ഇപ്പോഴിതാ സ്റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പോലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പോലീസ് ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഷെയര്‍ അനോനിമസ്‌ലി എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!