ChuttuvattomThodupuzha

പൊന്നന്താനം ഗ്രാമീണ വായനശാല പ്രവേശന ദിനാചരണം 30ന്

തൊടുപുഴ : പൊന്നന്താനം ഗ്രാമീണവായനശാലയുടെ പുതിയ മന്ദിര പ്രവേശന ദിനാചരണം 30ന് 2 മുതല്‍ വിവിധ പരിപാടികളോടു കൂടി സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് 2ന് ബാലവേദി സമ്മേളനവും ക്ലാസും മത്സരങ്ങളും നടത്തും. കുളമാവ് ഗവ. എല്‍.പി സ്‌കൂള്‍ ടീച്ചര്‍ കെ.പി ഷൈലജ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 3 ന് നടക്കുന്ന പൊതുസമ്മേളനത്തിന് പ്രസിഡന്റ് മത്തച്ചന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

 

 

Related Articles

Back to top button
error: Content is protected !!