ChuttuvattomThodupuzha

പൂഞ്ഞാര്‍ സംഭവം : മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം സമസ്ത

തൊടുപുഴ : ഈരാറ്റുപേട്ടയിലെ ക്രിസ്തിയ ദേവാലയത്തിന് മുന്‍പില്‍ വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വാഹന റേസിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തേ പരിഹസിച്ച് മുഖ്യമന്ത്രി നടത്തിയ വിവേചനാപരമായ പ്രസ്താവനയേ സമസ്ത ഇടുക്കി ജില്ല കോര്‍ഡിനേഷന്‍ കമ്മറ്റി ശക്തമായി അപലപിച്ചു.സമൂഹത്തില്‍ മുസ്‌ലിം സമുദായത്തേക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയും മറ്റ് സമുദായങ്ങളെ പ്രീണിപ്പിച്ചും മുസ്‌ലിം സമുദായം മോശക്കാരാണെന്ന് വരുത്തുന്ന തികച്ചും അന്യായവും അപഹാസ്യവും പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രിയുടെ നിരുത്തരവാദിത്വപരമായ പ്രസ്താവന കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശക്തി പകരുന്നതാണ്. മുസ്‌ലിം സമുദായത്തേ ഏറെ വേദനിപ്പിച്ച പ്രസ്താവന പിന്‍വലിച്ച് പൂഞ്ഞാര്‍ സംഭവത്തില്‍ സത്യസന്ധമായ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു.

 

 

Related Articles

Back to top button
error: Content is protected !!