Local LiveVannappuram

വണ്ണപ്പുറത്ത് വൈദ്യുതി മുടക്കം പതിവ്;പരിഹാര നടപടിയില്ല

വണ്ണപ്പുറം: തുടര്‍ച്ചയായ വൈദ്യുതി മുടക്കം വണ്ണപ്പുറം ടൗണിലെയും പരിസരങ്ങളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കളും വൈദ്യുതി വകുപ്പ് ജീവനക്കാരുമായി മിക്ക ദിവസങ്ങളിലും തര്‍ക്കവും പരാതിയും ഉയരുന്നു. കെ.എസ്.ഇ.ബി സ്വീകരിക്കുന്നത് പകപോക്കല്‍ സമീപനമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. പരാതി പറയുന്ന ഉപഭോക്താക്കളെയും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളെയും കേസില്‍ കുടുക്കി ഭയപ്പെടുത്തുന്നതായും ആരോപണമുണ്ട്. ഉടുമ്പന്നൂര്‍ 33 കെ.വി ലൈനിലെ തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ കോതമംഗലം – തൊടുപുഴ ഫീഡറില്‍ നിന്ന് വൈദ്യുതി എത്തിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറാകുന്നുമില്ല. വൈദ്യുതി മുടക്കം പതിവായതോടെ സര്‍ക്കാര്‍ ആശുപത്രി, പൊതു സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയാണുണ്ടാകുന്നത്. പ്രശ്‌നം രൂക്ഷമായിട്ടും വകുപ്പ് മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

Related Articles

Back to top button
error: Content is protected !!