KudayathoorLocal Live

സംസ്ഥാന പാതയരികില്‍ വൈദ്യുതിത്തൂണ്‍ ഏത് സമയവും നിലം പതിക്കാവുന്ന നിലയില്‍

കുടയത്തൂര്‍ : തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയരികില്‍ വൈദ്യുതിത്തൂണ്‍ ഏത് സമയവും നിലം പതിക്കാവുന്ന നിലയിലായിട്ടും വൈദ്യുതി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലായെന്ന് പരാതി. സരസ്വതി സ്‌കൂള്‍ ജംഗ്ഷന് സമീപമാണ് ചുവട് ഒടിഞ്ഞ നിലയില്‍ വൈദ്യുതിത്തൂണ്‍ നില്‍ക്കുന്നത്. അജ്ഞാത വാഹനം ഇടിച്ചാണ് വൈദ്യുതിത്തൂണ്‍ ഒടിഞ്ഞതെന്നും നിരവധി തവണ വൈദ്യുതി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു. സ്റ്റേ കമ്പിയുടെ ബലത്തിലാണ് ഇപ്പോള്‍ വൈദ്യുതിത്തൂണ്‍ നില്‍ക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് അപകട ഭീഷണിയുയര്‍ത്തി വൈദ്യുതിത്തൂണ്‍ ഉള്ളത് . സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയായി വൈദ്യുതിത്തൂണ്‍ മാറിയിട്ടുണ്ടെന്നും അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ എത്രയും വേഗം മാറ്റിയിടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!