ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം നടത്തി

ഇളംദേശം : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 2023-24 വര്‍ഷം 10-ാം ക്ലാസ്, പ്ലസ് ടു വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെയും, 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും പ്രതിഭാസംഗമത്തില്‍ അനുമോദിച്ചു. സിനിമാ സീരിയല്‍ താരം ചിപ്പി രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമത്തില്‍ 333 വിദ്യാര്‍ത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജേക്കബ്ബ്, ഇന്ദു സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നൈസി ഡെനില്‍, ആന്‍സി സോജന്‍, സിബി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് അഗങ്ങളായ മാത്യു കെ. ജോണ്‍, അഡ്വ. ആല്‍ബര്‍ട്ട് ജോസ്, രവി കെ.കെ, കെ.എസ് ജോണ്‍, ഷൈനി സന്തോഷ്, ടെസ്സിമോള്‍ മാത്യു, ഡാനിമോള്‍ വര്‍ഗീസ്, മിനി ആന്റണി, സെക്രട്ടറി അജയ് എ.ജെ, കലയന്താനി സെന്റ് . ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ആന്റണി പുലിമലയില്‍, ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, റ്റി.പി മനോജ് ബി.ആര്‍.സി കരിമണ്ണൂര്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!