ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചു

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണും വൈസ് പ്രസിഡന്റ് ഷൈനി സന്തോഷും തല്‍സ്ഥാനം രാജി വച്ചു. യുഡിഎഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജി സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിന്റെ ടോമി കാവാലം പ്രസിഡന്റാകും. കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ആരാകും പ്രതിനിധിയെന്ന് തീരുമാനമായിട്ടില്ല. 13 വാര്‍ഡുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസ്- 7, കേരള കോണ്‍ഗ്രസ്- 3, സി.പി.എം- 2, കേരള കോണ്‍ഗ്രസ് (എം)- 1 എന്നിങ്ങനെയാണ് കക്ഷി നില.

 

 

Related Articles

Back to top button
error: Content is protected !!