ChuttuvattomThodupuzha

പ്രിന്റേഴ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി സമ്മാനക്കൂപ്പണ്‍ പദ്ധതി

തൊടുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ തൊടുപുഴ മേഖലയിലെ പ്രിന്റിങ്ങ് പ്രസുകള്‍ തുടങ്ങിയതിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.എ തൊടുപുഴ മേഖല പുറത്തിറക്കിയ ഗോള്‍ഡന്‍ ജൂബിലി സമ്മാന പദ്ധതിയുടെ ഉത്ഘാടനം തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ നിര്‍വഹിച്ചു. ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന 36 സമ്മാനങ്ങള്‍ ഉള്ള സൗജന്യ സമ്മാന പദ്ധതിയാണിത്. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളും നടന്നു. മുതിര്‍ന്ന പ്രിന്റിംഗ് പ്രസ് ഉടമയായ ജോസ് മീഡിയായെ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ പ്രസിഡന്റ് ടോം ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജി കോട്ടയില്‍, പോള്‍സണ്‍ ജെമിനി, എ.എസ് ജോമോന്‍, ജോസ് മീഡിയ, ബിനു വിക്ടറി, ഷിബു ഫൈന്‍, സന്തോഷ് ശ്രീകൃഷ്ണ, അജി കോട്ടയില്‍, സനല്‍ ഇല്ല്യൂഷന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എ ജില്ലാ പ്രസിഡന്റ് മധു തങ്കശേരി നെടുങ്കണ്ടം, ജില്ലാ ജനറല്‍ സെക്രട്ടറി സല്‍ജിന്‍ തോമസ് മുരിക്കാശേരി എന്നിവര്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!