ChuttuvattomThodupuzha
പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ സംഘം : ആര്‍ടിഒ ഓഫീസ് മാര്‍ച്ചും ധര്‍ണയും 28ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/march-darna.webp?resize=600%2C360&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മോട്ടോര്‍ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 28ന് രാവിലെ 11ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴ ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക, ലൈസന്‍സ് പുതുക്കാനുള്ള കാലതാമസം അവസാനിപ്പിക്കുക, ദീര്‍ഘദൂര പെര്‍മിറ്റ് പുനസ്ഥാപിക്കുക, തൊഴിലാളികള്‍ക്ക് ഫെയര്വെജസ് നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. യോഗം ഫെഡറേഷന് സെക്രട്ടറി കെ.എം സിജു ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി സാബു അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)