IdukkiKeralaThodupuzha

നാളെ സ്വകാര്യ ബസ് പണിമുടക്ക്‌:21 മുതല്‍ അനിശ്ചിതകാല സമരം

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ 31ന് നടത്തുന്ന സൂചനാ സമരത്തിലും നവംബർ 21 മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിലും ജില്ലയിലെ എല്ലാ ബസ് ഉടമകളും പങ്കെടുക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസയേഷൻ അറിയിച്ചു. നിലവിലുള്ള എല്ലാ പെർമിറ്റുകളും ദൂരപരിധിയോ മറ്റു മാനദണ്ഡങ്ങളോ ഇല്ലാതെ പുതുക്കി നൽകുക, 2011ൽ നടപ്പാക്കിയ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് വർദ്ധിപ്പിക്കുക, സീറ്റ് ബെൽറ്റ്, ക്യാമറ,അതിദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഏകപക്ഷീയ തീരുമാനം നടപ്പിലാക്കാതെ ബസുടമകളുമായി ആലോചിക്കാൻ തയാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ. അജിത് കുമാർ, ട്രഷറർ പി.എം. ജോർജ്ജ്, വൈസ് പ്രസിഡന്റ് കെ.എം. സലിം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!