ChuttuvattomThodupuzha

പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധം : കെഎസ്എസ്പിഎ

തൊടുപുഴ : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തൊടുപുഴ സബ് ട്രഷറിക്കു മുമ്പില്‍ വിശദീകരണയോഗം നടത്തി. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡി.ആര്‍ കുടിശിക അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പെന്‍ഷന്‍കാരെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും മൂലം ജനഹൃദയങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിഷ്‌കാസിതമായിരിക്കുകയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജെ. പീറ്റര്‍ പറഞ്ഞു. ഷെല്ലി ജോണ്‍, എസ്.ജി. സുദര്‍ശനന്‍ , ഐവാന്‍ സെബാസ്റ്റ്യന്‍, പി.എസ്. ഹുസൈന്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോളി മുരിങ്ങമറ്റം, ജോജോ ജെയിംസ്, ഗര്‍വാസിസ് കെ. സഖറിയാസ്, ഫ്രാന്‍സീസ് ജോസഫ്, റ്റി.യു ഫ്രാന്‍സീസ്, റോയി റ്റി. ജോസ്ആന്റണി, ജോസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!