ChuttuvattomThodupuzha

പുന:പ്രതിഷ്ഠാ മഹോത്സവം: യജ്ഞശാലയുടെ കാല്‍നാട്ടുകര്‍മം നടന്നു

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍ ജനുവരി 14 മുതല്‍ 25 വരെ നടക്കുന്ന പുനപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് യജ്ഞശാലയുടെ കാല്‍നാട്ടു കര്‍മം നടന്നു. ക്ഷേത്രം മേല്‍ശാന്തി പെരിയമന ദിലീപ് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വൈദികമായ ചടങ്ങുകളോടെയാണ് കാല്‍നാട്ടുകര്‍മം നടന്നത്. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ടി.എസ് രാജന്‍, സെക്രട്ടറി പി.ജി രാജശേഖരന്‍ , ട്രഷറര്‍ കെ.എസ് വിജയന്‍ , നവീകരണ സമിതി കണ്‍വീനര്‍ പി.എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!