ChuttuvattomThodupuzha

ഉപ്പുകുന്ന് മലനിരകളിലെ മഴനടത്തം 13ന്

തൊടുപുഴ: ട്രാവന്‍കൂര്‍ കൊച്ചിന്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടൂര്‍കോ) തൊടുപുഴ റോട്ടറി ക്ലബ്ബ്, സിബിഎ ക്ലബ്ബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ ഉപ്പുകുന്ന് മലനിരകളിലൂടെ ഈ മാസം 13ന് മഴനടത്തം (മണ്‍സൂണ്‍ വാക്ക്) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാറമട മുതല്‍ ചെപ്പുകുളം വരെയാണ് മഴ നടത്തം.
രാവിലെ 9.30ന് പാറമടയില്‍ നിന്ന് ആരംഭിക്കുന്ന മഴ നടത്തം ഉപ്പുകുന്ന് വ്യൂ പോയിന്റ്, മുറംകെട്ടി പാറ, ഇരുകല്ലുംപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ചെപ്പുകുളത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി.ബിനു പാറമടയില്‍ മഴനടത്തം ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചക്ക് സമാപന യോഗത്തില്‍ തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ചെയര്‍മാന്‍ റോയ് കെ.പൗലോസ് പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. സമുദ്രനിരപ്പില്‍ നിന്നും 2500 മുതല്‍ 3000 അടി വരെ ഉയരമുള്ള ഉപ്പുകുന്ന് പ്രദേശം ഡാര്‍ജിലിംഗ് കുന്നുകളോട് സാമ്യമുള്ളതാണ്. ഉദയവും അസ്തമയവും കാണാവുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണിത്. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയും, കേരളത്തിലെ മണ്‍സൂണ്‍ കാലത്തിന്റെ അനന്തമായ സാധ്യതകള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 7561032065, 8606202779 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ഫീസ് 500 രൂപ.

 

Related Articles

Back to top button
error: Content is protected !!