Thodupuzha

ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും.

.മൂവാറ്റുപുഴ : ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല. അതേസമയം ‌എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പ് അറിയിച്ചു.ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധിനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിനാല്‍ കേരളത്തിന് ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button
error: Content is protected !!