ChuttuvattomThodupuzha

തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ രാമായണ മാസാചരണം

തൊണ്ടിക്കുഴ : അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് 16 വരെ രാമായണ മാസാചാരണം നടക്കും. ഇന്ന് രാവിലെ പ്രത്യേക പൂജകള്‍, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാമായണ മാസാചരണത്തിന്റെ തുടക്കം ശബരിമല അയ്യപ്പസേവാ സമാജം സ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാമായണ പാരായണം നടക്കും. എല്ലാ ദിവസവും വൈകിട്ട് അമൃതാലയം ഹാളില്‍ 6.30 മുതല്‍ അരമണിക്കൂര്‍ രാമായണ പാരായണം നടക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ഒരുക്കുന്നുണ്ട്. 27ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവത്സേവയും നടക്കും. ഓഗസ്റ്റ് 16ന് സമ്പൂര്‍ണ്ണ രാമായണ പാരാചരണവും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി സി.റ്റി. സുഭാഷ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!