ChuttuvattomThodupuzha

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ചെറുതോണി : തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍ ഇടുക്കിക്കും ഡാം ടോപ്പിനുമിടയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറോളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ധാരാളം വളവുകളും തിരിവുകളുമുള്ള പാതയുടെ ഒരു ഭാഗം അഗാധമായ ഗര്‍ത്തമാണ്. കട്ടപ്പന ഭാഗത്ത് നിന്ന് ഇടുക്കിയിലേക്ക് വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.കഴിഞ്ഞ ദിവസമാണ് ഓയിലുമായി കോതമംഗലത്തേക്ക് പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് ഇവിടെ അപകടമുണ്ടായത്.പലപ്പോഴും തലനാരിഴക്കാണ് ഗതാഗതതിരക്കുള്ള തൊടുപുഴ പുളിയന്‍മല റോഡില്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവായി പോകുന്നത്.

റോഡ് റബറൈസ്ഡ് ചെയ്തതോടെ നിയന്ത്രണാതീതമായ വേഗത്തിലാണ് പല വാഹനങ്ങളും സഞ്ചരിക്കുന്നത്. മുമ്പ് ഇത് വഴി യാത്ര ചെയ്തിട്ടില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. അതിവേഗത്തില്‍ ഓടിയെത്തുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി വളവുകള്‍ കാണുന്നതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. മഴക്കാലമാകുന്നതോടെ അപകട സാധ്യത വര്‍ധിക്കും. ഹെയര്‍ പിന്‍ ബെന്റുകള്‍ ഉണ്ടെന്നും അപകട സാധ്യതാമേഖലയെന്നും ചൂണ്ടിക്കാട്ടി പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!