Local LiveMoolammattam

മൂലമറ്റം സംസ്ഥാന പാതയിലെ കൊടുംവളവില്‍ വീട് നിര്‍മ്മിക്കുവാനായി റോഡ് വെട്ടിയത് അപകട ഭീഷണി ഉയര്‍ത്തുന്നു

മൂലമറ്റം : സംസ്ഥാന പാതയിലെ കൊടുംവളവില്‍ വീട് നിര്‍മ്മിക്കുവാനായി റോഡ് വെട്ടിയത് അപകട ഭീഷണി ഉയര്‍ത്തുന്നു. മൂലമറ്റം വാഗമണ്‍ സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാതയിലാണ് ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മൗനം പാലിക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഇവിടെ അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വവും റോഡ് വെട്ടിയ സ്വകാര്യ വ്യക്തി വഹിക്കേണ്ടി വരും. ജില്ലാ കളക്ടറും പോലീസും പൊതുമരാമത്ത് അധികൃതരും അടിയന്തിരമായി വിഷയത്തിലിടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!