ChuttuvattomThodupuzha

റോഡ് നവീകരണം: പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്ന് ചാലാശേരി പൗരസമിതി

കരിമണ്ണൂര്‍: ആര്‍പ്പാമറ്റം-ചാലാശേരി-കരിമണ്ണൂര്‍ റോഡിന്റെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന് വീതി കൂട്ടി പഴയ കലുങ്കുകള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കി ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനു പത്തു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും റോഡിന്റെ പുറമ്പോക്ക് ഭൂമി പലയിടത്തും സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണ്. ഈ ഭൂമി ഏറ്റെടുത്താല്‍ റോഡിന് ആവശ്യമായ വീതി ലഭിക്കും. റോഡ് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താന്‍ റവന്യു സംഘത്തെ നിയോഗിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. ഇതിനു പുറമേ നിര്‍മാണം നടക്കുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കണമെന്നും ചാലാശേരി പൗരസമിതി ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!