ChuttuvattomThodupuzha

തൊടുപുഴ -മൂലമറ്റം റൂട്ടില്‍ മ്രാല, മൂന്നാംമൈല്‍ പ്രദേശങ്ങളിലെ പാതയോരത്തെ മരങ്ങള്‍ അപകടാവസ്ഥയില്‍

മലങ്കര : തൊടുപുഴ -മൂലമറ്റം റൂട്ടില്‍ മ്രാല, മൂന്നാംമൈല്‍ പ്രദേശങ്ങളില്‍ പാതയോരത്ത് അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. മൂന്നാംമൈല്‍, മ്രാല ഭാഗത്ത് പത്തോളം വലിയ മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്കു ചാഞ്ഞ് ചെറിയ കാറ്റടിച്ചാല്‍ ഒടിഞ്ഞുവീഴുന്ന അവസ്ഥയിലുള്ളത്. ഉണങ്ങി ദ്രവിച്ചു നില്‍ക്കുന്ന നിരവധി മരങ്ങളുടെ ശിഖരങ്ങളും പ്രദേശത്ത് അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏതാനും മാസം മുമ്പ് മൂന്നാംമൈല്‍ ഭാഗത്ത് പാതയോരത്തെ വലിയ മരം കടപുഴകി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് പതിച്ചിരുന്നു. വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന പാതയോരത്താണ് മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. പൊതുമരാമത്ത്, തദ്ദേശ സ്ഥാപന അധികൃതര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!