Thodupuzha

അരീപ്ലാവന്‍ ഫൈനാന്‍സില്‍ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു

 

തൊടുപുഴ: തൊടുപുഴ അരീപ്ലാവന്‍ ഫിനാന്‍സില്‍ നിന്ന് കണക്കില്‍പ്പെടാത്ത 22 ലക്ഷം രൂപയോളം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം സാമ്പത്തിക ഇടപാടിന് ഉപയോഗിക്കുന്നതായിരുന്നെന്ന് പോലീസ് പറഞ്ഞു. സിബി തോമസിനെതിരെ ഇതിനോടകം പത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കേസില്‍ രണ്ടാം പ്രതിയും സിബി തോമസിന്റെ ബിസിനസ് പങ്കാളിയുമായ മേലുകാവ് സ്വദേശിനി അശ്വതിക്കുട്ടി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പണവും ചെക്കുകളും രേഖകളും പിടിച്ചെടുത്ത കൂടെയുണ്ട്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന അരീപ്ലാവന്‍ ഫൈനാന്‍സിന്റെ സ്ട്രോങ് റൂമാണ് ഹൈക്കോടതി അനുമതിയോടെ കുളമാവ് സി.ഐ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ തുറന്നു പരിശോധിച്ചത്.

Related Articles

Back to top button
error: Content is protected !!