Idukki

വിവരാവകാശ നിയമം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇടുക്കി : വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) 2024 മേയ് മാസം നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്‌സില്‍ ചേരാം. താല്‍പര്യമുള്ളവര്‍ക്ക്  http://rti.img.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ മേയ് 13 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് മേയ് 16ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും.

 

Related Articles

Back to top button
error: Content is protected !!