ChuttuvattomThodupuzha

തണലേകുന്ന തേന്‍മാവിന് ആദരവുമായി സഹ്യാദ്രി സംരക്ഷണ സമിതി

തൊടുപുഴ : രാജഭരണകാലം മുതല്‍ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗമായ സിവില്‍ സ്റ്റേഷനുള്ളില്‍ വളര്‍ന്നു തണലേകി നില്‍ക്കുന്ന തേന്‍മാവിന് ആദരം. പലപ്രാവശ്യം മുറിച്ചു മാറ്റപ്പെടാനായി അധികൃതര്‍ തീരുമാനിച്ചെങ്കിലും അതിനെ ചെറുത്ത് പ്രകൃതി
സ്നേഹികള്‍ സംരക്ഷിച്ചു പോന്ന തേന്‍മാവിനു സഹ്യാദ്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുത്തശ്ശി പദവി നല്‍കി. തേന്‍മാവിന്‍ ചുവട്ടില്‍ ഒന്നിച്ചു കൂടിയ പ്രകൃതി സ്നേഹികള്‍, പൊതു പ്രവര്‍ത്തകര്‍, വ്യാപാരികള്‍, കലാകാരന്‍മാര്‍ എന്നിവരെ സാക്ഷിയാക്കി തൊടുപുഴ തഹസില്‍ദാര്‍ എ.എസ്. ബിജിമോള്‍ മുത്തശ്ശി പദവി പ്രഖ്യാപിച്ചു.

സഹ്യാദ്രി സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.എസ്. സമദ് അധ്യക്ഷതവഹിച്ചു. കാലാവസ്ഥാ വ്യതിയാനം, കൊടുംചൂടി, വരള്‍ച്ച, പ്രകൃതിദുരന്തങ്ങള്‍, വായുമലിനീകരണം ഇവയ്ക്കുള്ള ഏകപരിഹാരം മരങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണെന്ന് തഹസില്‍ദാര്‍ എ.എസ്. ബിജിമോള്‍ അഭിപ്രായപ്പെട്ടു. വൃക്ഷ സംരക്ഷണത്തിനായി തങ്ങളാലാകും വിധം ഇടപെടാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും തഹസില്‍ദാര്‍ പറഞ്ഞു. സഹ്യാദ്രി സംരക്ഷണസമിതി വൈസ് ചെയര്‍മാന്‍ കെ.എസ്. സുബൈര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. ഇ.എ. റഹിം, എന്‍.ഐ. ബെന്നി, അജീവ് പുരുഷോത്തമന്‍, നിഷ സോമന്‍, കവയിത്രി സജിത ഭാസ്‌കര്‍, കെ.എം. സുലൈമാന്‍, രാജന്‍ മക്കുപാറ, വി.പി. മൊയ്ദീന്‍, വി.എ. അബ്ബാസ്, ഷിബു പുത്തൂരാന്‍, പാപ്പച്ചന്‍ ആനച്ചാലില്‍, ദിലീപ് പുത്തരിയില്‍, രാജന്‍ കാട്ടാംപിള്ളില്‍, പി.വി. അച്ചാമ്മ , സി.ഐ. ഹംസ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!