ChuttuvattomThodupuzha

ശമ്പളം മുടങ്ങി ; ധര്‍ണയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

തൊടുപുഴ : ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമര രംഗത്ത്. ശമ്പളം കൃത്യമായി ഒറ്റ ഗഡുവായി നല്‍കും എന്ന വകുപ്പ് മന്ത്രിയുടെ വാക്കും, ശമ്പളം എല്ലാ മാസവും 5 ന് മുമ്പ് നല്‍കും എന്ന മുഖ്യമന്ത്രിയുടെ വാക്കും പാഴ് വാക്കായി മാറി. ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് കിട്ടിയില്ല. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന ജോയിന്‍ സെക്രട്ടറി എസ് .അരവിന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.ആര്‍. കൃഷ്ണകുമാര്‍ ജില്ലാ ജോ. സെക്രട്ടറി പി.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധേഷ്, തൊടുപുഴ യൂണിറ്റ് സെക്രട്ടറി പി.ആര്‍. പ്രസാദ്, മൂലമറ്റം യൂണിറ്റ് സെക്രട്ടറി എന്‍.ആര്‍. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!