ChuttuvattomThodupuzha

സമരാഗ്‌നി ജാഥയുടെ സ്വാഗതസംഘ രൂപീകരണ യോഗം 15ന്

തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ജാഥയുടെ തൊടുപുഴയിലെ സ്വീകരണവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം 15ന് 3.30ന് പാപ്പൂട്ടി ഹാളില്‍ ചേരും.
തൊടുപുഴ- കരിമണ്ണൂര്‍ ബ്ലോക്കിലെയും അറക്കുളം- കുടയത്തൂര്‍ മണ്ഡലങ്ങളിലെയും കെ.പി.സി.സി മെമ്പര്‍മാര്‍ ഡി.സി.സി സെക്രട്ടറിമാര്‍, ഡി.സി.സി മെമ്പര്‍മാര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, മുന്‍മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന ജില്ലാ ഭാരവാഹികള്‍, പോഷക സംഘടന നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ബൂത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ പി.ജെ അവിര, രാജു ഓടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!