ChuttuvattomThodupuzha

തൊടുപുഴയില്‍ പര്യടനവുമായി സംഗീത വിശ്വനാഥന്‍

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്റെ മണ്ഡലതല പര്യടനം തൊടുപുഴയില്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട മണ്ഡല പര്യടനമാണിപ്പോള്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്നത്. കഴിഞ്ഞവാരം ഏഴ് നിയോജകമണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടന്നിരുന്നു. തൊടുപുഴ നിയോജകമണ്ഡലത്തിലെ പര്യടനം ഇന്നലെ രാവിലെ വണ്ണപ്പുറത്ത് നിന്നാണ് ആരംഭിച്ചത്.

എന്‍ഡിഎ ഇടുക്കി ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ കെ.എസ്. അജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് കോടിക്കുളം, മുള്ളരിങ്ങാട്, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, ആലക്കോട്, കരിമണ്ണൂര്‍, ഇടവെട്ടി എന്നീ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. പര്യടനം ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. ഓരോ സ്ഥലത്തും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇന്നും തൊടുപുഴ മേഖലയില്‍ പര്യടനം തുടരും. രാവിലെ കുമാരമംഗലത്തെ ഉരിയരിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് തൊടുപുഴ നഗരത്തിലെ ഗാന്ധി സ്‌ക്വയറില്‍ സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!