Local LiveVannappuram

വണ്ണപ്പുറത്ത് പര്യടനം നടത്തി സംഗീത വിശ്വനാഥന്‍

വണ്ണപ്പുറം:  വണ്ണപ്പുറത്ത് പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍. മണിയാറന്‍കുടിയില്‍ നിന്നും കൈതപ്പാറ വഴി വണ്ണപ്പുറത്തിനുള്ള  റോഡ് നിര്‍മ്മാണം കേന്ദ്രം പരിഗണിച്ചിട്ട് നാളുകള്‍ ഏറെയായിട്ടും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇടുക്കിയിലെ നിലവിലത്തെ എംപിക്ക് സാധിച്ചിട്ടില്ല. തൊമ്മന്‍ കുത്ത് വെള്ളച്ചാട്ടം അടക്കം മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യാതൊരു ശ്രമവും അദ്ദേഹം നടത്തിയിട്ടില്ല.  തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ യൂണിറ്റ് അടക്കം നിരവധി വികസന പദ്ധതികള്‍ രാഷ്ട്രീയം നോക്കാതെ തൊടുപുഴയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നരേന്ദ്ര മോദിക്ക് അനുകൂലമായി എന്‍ഡിഎയ്ക്ക് കുടമടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തണമെന്ന് സ്ഥാനാര്‍ത്ഥി അഭ്യര്‍ത്ഥിച്ചു.

തൊടുപുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വണ്ണപ്പുറം അറ്റ്ലാന്‍ഡാ ഓടിറ്റോറിയത്തില്‍ നടന്നു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ പി. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം പി.പി സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.   ബിജെപി ജില്ലാ പ്രസിഡന്റ്  കെ.എസ് അജി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എന്‍.കെ അബു, ശ്രീകാന്ത് കാഞ്ഞിരമറ്റം, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!