ChuttuvattomThodupuzha

സനീഷ് ജോര്‍ജ് എത്രയും പെട്ടെന്ന് രാജിവെക്കുക : യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി

തൊടുപുഴ : നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ അഴിമതിയും ധൂര്‍ത്തും കൈക്കൂലിയും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. സിപിഎം അധികാരത്തില്‍ വന്നതിനുശേഷം തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നാളിതുവരെ നടന്നിട്ടില്ല. യുഡിഎഫ് കൊണ്ടുവന്ന പല പദ്ധതികളെയും തുരങ്കം വയ്ക്കാനും സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനും ചേര്‍ന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരന്റെ പോക്കറ്റ് അടിക്കുന്നത്. അഴിമതി വീരന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മണ്ഡലം പ്രസിഡന്റ് അല്‍ത്താഫ് സുധീര്‍അറിയിച്ചു.

Related Articles

Back to top button
error: Content is protected !!