ChuttuvattomThodupuzha

സ്‌കൂള്‍ ഘടനാമാറ്റം മാര്‍ഗരേഖ തയ്യാറാക്കണം: കെപിഎസ്ടിഎ

തൊടുപുഴ : സ്‌കൂള്‍ ഘടനാമാറ്റം, മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കെപിഎസ്ടിഎ. ഉത്തരവാദിത്വപ്പെട്ട മേഖലകളില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷിയമായ സ്‌കൂള്‍ ഘടനാ മാറ്റം ഔദ്യോഗിക പ്രഖ്യാപിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയേയും ദോഷകരമായി ബാധിക്കുന്ന വിഷയത്തില്‍ എല്ലാ മേഖലകളിലും ചര്‍ച്ച ചെയ്ത് മാത്രമേ നടപ്പിലാക്കാവു എന്നും കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രീ പ്രൈമറി നാമമാത്രമുള്ളപ്പോള്‍ പുതിയ ഘടനാരൂപം ആശങ്കാജനകമാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ തന്നെ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ തന്നെ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഈ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!