ChuttuvattomThodupuzha

ഉപാസനയില്‍ സെമിനാര്‍

തൊടുപുഴ : ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മനഃശാസ്ത്ര സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ 14ന് വൈകിട്ട് 5 ന് ട്രാന്‍സാക്ഷനല്‍ അനാലിസിസ് മനുഷ്യ ബന്ധങ്ങളുടെ മനഃശാസ്ത്രം എന്ന വിഷയത്തില്‍ മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മുന്‍ പ്രിന്‍സിപ്പള്‍ റവ.ഡോ. ജില്‍സണ്‍ ജോണ്‍ സെമിനാര്‍ നയിക്കും.
വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. അന്നേദിവസം 3.30 ന് ഉപാസന സഹൃദയ സദസ് കൂട്ടായ്മയും ഉണ്ടായിരിക്കുന്നതാണെന്ന് ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!