Thodupuzha

സീ​നി​യ​ർ നെ​റ്റ്ബോ​ൾ:ന്യൂ​മാ​ൻ കോ​ളേ​ജ് ജേ​താ​ക്ക​ളാ​യി.

 

തൊ​ടു​പു​ഴ: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ലാ സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ- വ​നി​ത വി​ഭാ​ഗ​ത്തി​ൽ ന്യൂ​മാ​ൻ കോ​ളേ​ജ് ജേ​താ​ക്ക​ളാ​യി.
കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സെ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നി​രീ​ക്ഷ​ക​ൻ സെ​ൻ എ​ബ്ര​ഹാം, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലം​ഗം എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ, ന്യൂ​മാ​ൻ കോ​ളേ​ജ് കാ​യി​കാ​ധ്യാ​പ​ക​ൻ അ​ബി​ൻ വി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ യൂ​ത്ത് ക്ല​ബും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ന്യൂ​മാ​ൻ കോ​ളേ​ജ് ബീ ​ടീ​മും റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ഹ​രി​പ്പാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​ലേ​ക്കു​ള്ള​വ​രെ മ​ത്സ​ര​ത്തി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!