ChuttuvattomThodupuzha

എസ്ഇയു ജില്ലാ കമ്മിറ്റി : ബ്ലാക്ക് വാള്‍ നടത്തി പ്രതിഷേധിച്ചു

തൊടുപുഴ : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ട സമയമായിട്ടും ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കാന്‍ പോലും തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുടിശികയായ പത്തൊമ്പത് ശതമാനം ക്ഷമ ബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക,പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക ഉടന്‍ അനുവദിക്കുക ജീവനക്കാരെ കൊള്ളയടിക്കാനുള്ള ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, വില കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ താലൂക് കേന്ദ്രങ്ങളില്‍ ‘കറുത്ത മതില്‍’ തീര്‍ത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ ബ്ലാക്ക് വാള്‍ സമരം സംഘടിപ്പിച്ചത്. കറുത്ത ബാനറിന് പിന്നില്‍ ജീവനക്കാര്‍ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് നടത്തിയ സമര സംഗമം എസ്ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് മാണിക്യം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ സലിം സമര പ്രഖ്യാപന പ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം സഹല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സല്‍മാന്‍ ഹനീഫ്, എസ്.ഇ ജില്ലാ ഭാരവാഹികളായ സബിത ജബ്ബാര്‍, കെ.കെ സുലൈമാന്‍, ട്രഷറര്‍ എന്‍.കെ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!