Thodupuzha

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

തൊടുപുഴ: ജയ്‌റാണി പബ്ലിക് സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി . സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മദര്‍ മെര്‍ലി തെങ്ങും പള്ളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജാന്‍സി എം ജോര്‍ജ് സ്വാഗതം ആശംസിച്ചു. പി. ജെ ജോസഫ് എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യ അതിഥിയായി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍  പ്രഫ. ജെസി ആന്റണി , പി.ടി.എ പ്രസിഡന്റ് അഡ്വ. ബിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ എവണ്‍ കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിച്ചു. യോഗത്തിന് ശേഷം മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

Related Articles

Back to top button
error: Content is protected !!