Thodupuzha

എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ലെയോ (അന്നമ്മ, 100) അന്തരിച്ചു.

മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ലെയോ (അന്നമ്മ, 100) അന്തരിച്ചു. സംസ്ക്കാരം (30.03.2022) 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍. പരേത ചങ്ങനാശ്ശേരി-കുറിച്ചി ഇടവക കറുകപ്പറമ്പില്‍ പരേതരായ ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : പരേതരായ കുട്ടപ്പന്‍, ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ എംഎസ്എഫ്എസ് (വിശാഖപട്ടണം പ്രോവിന്‍സ്), ബ്ര. ടോം കറുക എസ്ജെ, (പാറ്റ്നാ പ്രോവിന്‍സ്), സിസ്റ്റര്‍ കലിസ്റ്റാ സിഎംസി, (പാലാ), സിസ്റ്റര്‍ സോഫിയ എഫ്സിസി (എറണാകുളം), ജോര്‍ജ് ജോസഫ്, ജയിംസ് ജോസഫ്. റവ. ഡോ. ജോബി കറുകപ്പറമ്പില്‍ (സെക്രട്ടറി സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍) സഹോദരപുത്രനും, സിസ്റ്റര്‍ റ്റെസി കറുകപ്പറമ്പില്‍ എഒസ ഹോദരപുത്രിയുമാണ്. പരേത പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, പ്രൊവിന്‍ഷ്യല്‍ ട്രഷറര്‍, എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കരിമണ്ണൂര്‍, പൈങ്ങോട്ടൂര്‍, വെളിയേല്‍ച്ചാല്‍, ഏഴല്ലൂര്‍, ചെമ്പകപ്പാറ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും പ്രധാനാധ്യാപികയായും വണ്ടമറ്റം, ഇഞ്ചത്തൊട്ടി, കലൂര്‍, തൊമ്മന്‍കുത്ത്, വാഴക്കാല, പള്ളിക്കാമുറി, വാഴപ്പിള്ളി എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസിസ്റ്റന്‍റ് സുപ്പീരിയര്‍, ട്രഷറര്‍, എന്നീ നിലകളിലും സ്തുത്യര്‍ഹമായവിധം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!