ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗത്തിന്റെ 121-ാമത് സ്ഥാപക ദിനം ആഘോഷിച്ചു

തൊടുപുഴ : എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ 121-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. വൈക്കം ബന്നി ശാന്തികളുടെ കാര്‍മികത്വത്തില്‍ ഗുരു പൂജ നടത്തി. തുടര്‍ന്ന് യൂണിയന്‍ വൈസ് ചെയര്‍മാന്‍ വി.ബി സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കണ്‍വീനര്‍ പി.ടി ഷിബു ഉദ്ഘാടനം ചെയ്തു.യൂണിയന്‍ കമ്മറ്റി അംഗങ്ങളായ കെ.കെ മനോജ്, സ്മിത ഉല്ലാസ് , എ.ബി സന്തോഷ്, വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവന്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ശ്രീജിത്ത് വെങ്ങല്ലൂര്‍, സിബി മുള്ളിരിങ്ങാട് , അനന്യ പ്രദീപ്, സേതുലക്ഷ്മി കെ ഷാജി, ദേവിക (കുമാരി സംഘം പ്രതിനിധികള്‍ ) പി.ജി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ശാഖ ഭാരവാഹികള്‍, യൂണിയന്‍ വനിത സംഘം ഭാരവാഹികള്‍,മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!