ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗം കുമാരമംഗലം ശാഖാ :  സംയുക്ത വാര്‍ഷിക പൊതുയോഗവും കുടുംബയോഗ സംഗമവും 3ന്

കുമാരമംഗലം : എസ്എന്‍ഡിപി യോഗം കുമാരമംഗലം ശാഖാ സംയുക്ത വാര്‍ഷിക പൊതുയോഗവും കുടുംബയോഗ സംഗമവും ഞായറാഴ്ച 10ന് ഉരിയരിക്കുന്ന് ഗുരുദേവ പ്രാര്‍ത്ഥനാ ഹാളില്‍ നടക്കും. തൊടുപുഴ യൂണിയന്‍ വൈസ് ചെയര്‍മാന്‍ വി.ബി. സുകുമാരന്റെ അധ്യക്ഷതയില്‍ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയന്‍ കണ്‍വീനര്‍ പി.ടി. ഷിബു സംഘടനാ സന്ദേശം നല്‍കും. ശാഖാ സെക്രട്ടറി മനോജ് മറ്റത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും 2024 ലേക്കുള്ള ബജറ്റും അവതരിപ്പിക്കും. യോഗത്തില്‍ മുതിര്‍ന്ന ശാഖാ അംഗങ്ങളെ ആദരിക്കും.

യൂണിയന്‍ കമ്മിറ്റി അംഗം മനോജ് കുന്നേല്‍, എംപ്ലോയിസ് ഫോറം യൂണിയന്‍ സെക്രട്ടറി പ്രദീപ് എം.എന്‍, ശാഖാ യൂണിയന്‍ കമ്മിറ്റി അംഗം ഷാജി വടക്കേല്‍, ശാഖാ കമ്മിറ്റി അംഗം രാമന്‍ കുഞ്ഞ്, സി.ബി. പ്രസാദ്, ശാഖാ കമ്മിറ്റി അംഗങ്ങളായ ബാബു ടി. വാഴാംകുന്നേല്‍, സത്യന്‍ മണിയംകല്ലേല്‍, ടി.എന്‍. ബാലന്‍ തോള്‍ക്കുടിയില്‍, ദീപു ഉണ്ണിപാറച്ചാലില്‍, സുലോചന ശ്രീധരന്‍ ചേന്നാട്ട്, ശാന്ത പൊന്നപ്പന്‍ കുനിങ്ങല്‍, രാജ ബെന്‍സി, വനിതാസംഘം യൂണിയന്‍ കമ്മിറ്റിയംഗം സുലോചന ബാബു, വനിതാ സംഘം പ്രസിഡന്റ് അനീഷ ബിജു, സെക്രട്ടറി സുമതി എസ്.എന്‍ ഭവന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീണ്‍ ചേലാശ്ശേരില്‍, സെക്രട്ടറി അശ്വിന്‍ സത്യന്‍, ശാഖാ പ്രസിഡന്റ് സിന്ധു ബിനു, ശാഖാ വൈസ് പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് രവിവാര പാഠശാല കുട്ടികളുടെയും ശാഖാ അംഗങ്ങളുടെയും വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും.

 

Related Articles

Back to top button
error: Content is protected !!