ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ വനിതാ സംഘം : ഗുരുസ്പര്‍ശം വനിത കാരുണ്യ നിധി ഉദ്ഘാടനം ചെയ്തു

തൊടുപുഴ : എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുസ്പര്‍ശം- വനിതാ കാരുണ്യനിധി ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തികള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. വനിതകളുടെ ക്ഷേമത്തിനായി തൊടുപുഴ യൂണിയനിലെ വനിത സംഘം പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചിരിക്കുന്ന കര്‍മ്മപദ്ധതി അശരണര്‍ക്ക് ആശ്രയമാകുമെന്നും ഒരു വലിയ കാരുണ്യ പദ്ധതിക്കാണ് വനിത സംഘം തുടക്കം കുറിച്ചിരിക്കുന്നതെന്നും യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു. ഫണ്ട് സമാഹരിക്കുന്നതിനായി സന്മനസുള്ള കുടുംബങ്ങളില്‍ ബോക്‌സ് വയ്ക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ശാഖകളില്‍ വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായും പ്രയോജനപ്പെടുത്തി കൊണ്ടായിരിക്കും  കാരുണ്യ പദ്ധതി നടപ്പിലാക്കുന്നതെന്നും യൂണിയന്‍ ചെയര്‍മാന്‍ അറിയിച്ചു. യൂണിയന്‍ കണ്‍വീനര്‍ പി.ടി. ഷിബു, വൈസ് ചെയര്‍മാന്‍ വി.ബി.സുകുമാരന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ.കെ.മനോജ്, എ.ബി സന്തോഷ് യൂണിയന്‍ വനിതാ സംഘം പ്രവര്‍ത്തകര്‍ , സൈബര്‍ സേന ചെയര്‍മാന്‍ സതീഷ് വണ്ണപ്പുറം എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!