Thodupuzha

സാംസ്‌കാരിക സദസ് നടത്തി

തൊടുപുഴ: മതേതര ജനാധിപത്യ ഇന്ത്യയെ വര്‍ഗ്ഗീയവല്‍ക്കരിച്ച്‌ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ചെറുത്തു തോലിക്കേണ്ടത് രാഷ്ട്ര സ്‌നേഹികളായ പൗരന്‍മാരുടെ കടമയാണെന്ന് എ.ഐ.റ്റി.യു.സി ജില്ലാ ട്രഷറര്‍ പി.പി ജോയി പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി ദിനത്തില്‍ സംഘടിപ്പിച്ച മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങള്‍ എന്ന രക്ത സാക്ഷ്യം സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍. ബിജമോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍ ഇടുക്കി പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എ.സുരേഷ്‌കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ആര്‍. രമേശ്, ഡി. ബിനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ് രാഗേഷ് സ്വാഗതവും ജി.രമേശ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!