IdukkiLocal Live

സൗരോര്‍ജ്ജനിലയങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം

ഇടുക്കി : അനെര്‍ട്ട് നടപ്പിലാക്കുന്ന സൗര തേജസ്സ് പദ്ധതിയിലൂടെ വീടുകളില്‍ സൗരോര്‍ജ്ജയ നിലങ്ങള്‍ സബ്‌സിഡിയോട് കൂടി സ്ഥാപിക്കാം. സൗര തേജസ്സ് പദ്ധതി വഴി സ്ഥാപിക്കുന്ന സൗരോര്‍ജ്ജനിലയങ്ങളെ സംസ്ഥാന വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച് സൗരോര്‍ജ്ജനിലയം മുഖേന ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി അവ സ്ഥാപിക്കുന്ന വീടുകളിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും ശേഷിക്കുന്ന വൈദ്യുതി സംസ്ഥാനവൈദ്യുതി ശൃംഖലയിലേക്കു നല്‍കുന്നതിനും സാധിക്കും. സംസ്ഥാന വൈദ്യുതശൃംഖലയിലേക്കു നല്‍കുന്ന വൈദ്യുതിയുടെ തുക ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്തു ലഭിക്കുകയും ചെയ്യും. http://www.buymysun.com എന്ന സൈറ്റ് മുഖേന ഈ പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ജില്ലാ എഞ്ചിനീയര്‍ അനെര്‍ട്ടുമായി ബന്ധപ്പെടാം ഫോണ്‍ 04862233252

 

 

 

Related Articles

Back to top button
error: Content is protected !!