ChuttuvattomThodupuzha

തെക്കുംഭാഗം – അഞ്ചിരി റോഡ് റീ ടാര്‍: റോഡരികില്‍ പാറ മക്കിട്ടത് ദുരിതമാകുന്നു

തൊടുപുഴ: തെക്കുംഭാഗം – അഞ്ചിരി റോഡ് റീ ടാര്‍ ചെയ്തതിനു പിന്നാലെ റോഡിന്റെ ഇരു വശങ്ങളിലും പാറ മക്ക് ഇട്ടത് പ്രതിസന്ധിയായി. പല ഭാഗത്തും ടാറിംഗിനേക്കാള്‍ ഉയര്‍ന്ന് മക്ക് കൂടിക്കിടക്കുന്നത് മഴക്കാലമാകുമ്പോള്‍ റോഡില്‍ വെള്ളക്കെട്ടിനും റോഡിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പുതുതായി ടാര്‍ ചെയ്തപ്പോള്‍ റോഡിന്റെ ഇരുവശവും താഴ്ചയിലായി. ഇതുമൂലം വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ടാറിംഗില്‍ നിന്നും താഴേക്ക് പതിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവായി. ഈ പരാതി പരിഹരിക്കാനാണ് ഇരു ഭാഗത്തും പാറമക്ക് ഇട്ട് ഉയര്‍ത്തിയത്. എന്നാല്‍ പല ഭാഗത്തും വെള്ളം ഒഴുകി പോകാന്‍ പാകത്തിനു മണ്ണ് ഇടാത്തത് മഴക്കാലം ആകുമ്പോള്‍ റോഡില്‍ വെള്ളം കെട്ടി നിന്ന് റോഡിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നാണ് ആശങ്ക. അതിനാല്‍ ടാറിംഗിനേക്കാള്‍ ഉയര്‍ന്നു കിടക്കുന്ന മണ്ണ് താഴ്ത്തി ഇടാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!