ChuttuvattomThodupuzha

വരള്‍ച്ച , ഇടുക്കിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : അഡ്വ. സംഗീത വിശ്വനാഥന്‍

ഇടുക്കി : വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ല എന്ന നിലയില്‍ ഇടുക്കിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അഡ്വ. സംഗീത വിശ്വനാഥന്‍. വരള്‍ച്ച എല്ലാ കൃഷികളേയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ പല ഏലത്തോട്ടങ്ങളും റിപ്ലാന്റ് ചെയ്യേണ്ട അവസ്ഥയില്‍ കരിഞ്ഞുണങ്ങി. കുരുമുളക് കൃഷിയുടെ സ്ഥിതിയും മറിച്ചല്ല. കുടിവെള്ള ക്ഷാമവും അതിരൂക്ഷമാണ് പല കുടിവെള്ള സ്രോതസ്സുകളും വറ്റി. കുഴല്‍ കിണര്‍ റീച്ചാര്‍ജീഗിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ലോണുകളുടെ തിരിച്ചടവുകള്‍ക്ക് പലിശ രഹിതമായ കാലതാമസം അനുവദിക്കാനും സാധിക്കുന്ന ഒരു പാക്കേജ് ഇടുക്കിക്ക് വേണ്ടി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഗീത വിശ്വനാഥന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!