ChuttuvattomThodupuzha

ശ്രീകൃഷ്ണജയന്തി ആഘോഷം; ഫണ്ട് ഉദ്ഘാടനം നടത്തി

തൊടുപുഴ: കാഞ്ഞിരമറ്റം  മഹാദേവ ക്ഷേത്രത്തിന്റെയും ചന്ദ്രചൂഢാ ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഫണ്ട് ഉദ്ഘാടനം നടത്തി. ക്ഷേത്രം മേല്‍ശാന്തി ദിലീപ് വാസുദേവന്‍ നമ്പൂതിരിക്ക് തങ്കപ്പന്‍ നായര്‍ ശ്രീശക്തി ഭവനം ആദ്യ തുക കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ആലോചനായോഗത്തില്‍ ആഘോഷ നടത്തിപ്പിനായുള്ള 15 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ടി.എസ്. രാജന്‍, പി.ജി. രാജശേഖരന്‍ – രക്ഷാധികാരിമാര്‍, എം.പി. പ്രമോദ് – അധ്യക്ഷന്‍, രോഹിത് അനില്‍- ആഘോഷപ്രമുഖ്, വിഷ്ണു വികെ. സഹ ആഘോഷ പ്രമുഖ്, ജിതിന്‍ ആര്‍- ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു. അക്ഷയ് ഇ.ബി, അമല്‍ ഹരി, മനു വി. സുരേഷ്, അനന്ദു കൃഷ്ണകുമാര്‍, ആനന്ദ് എം, അജി, വിജേഷ് പി.എസ്, സാജു ബാലകൃഷ്ണന്‍, ശ്യാം കുമാര്‍ എം.എസ്, സുധാകരന്‍ വി.കെ, രഘുനാഥ് എജി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Related Articles

Back to top button
error: Content is protected !!