ChuttuvattomThodupuzha

ഈസ്റ്റ് കലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ തുടങ്ങും

തൊടുപുഴ: ഈസ്റ്റ് കലൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച്ച മുതല്‍ 13 വരെ നടക്കും. യജ്ഞാചാര്യന്‍ ഭാഗവത ഭൂഷണം സജീവ് മംഗലത്ത് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഞായറാഴ്ച്ച വൈകിട്ട് ഏഴിന് ഭദ്രദീപ പ്രതിഷ്ഠ, തുടര്‍ന്ന് ശ്രീമദ് ഭാഗവത മഹാത്മ്യ പ്രഭാഷണം. തിങ്കളാഴ്ച്ച മുതല്‍ എല്ലാ ദിവസവും രാവിലെ 5.45ന് ഗണപതി ഹോമം, 6ന് വിഷ്ണുസഹസ്ര നാമജപം, ഭാഗവത പൂജ, സമൂഹ പ്രാര്‍ത്ഥന, നാമസങ്കീര്‍ത്തനം, 6.30 മുതല്‍ ഭാഗവത പാരായണവും പ്രഭാഷണവും, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്, രണ്ട് മുതല്‍ പാരായണം തുടരും. വൈകിട്ട് ഏഴിന് നാമജപം, ദീപാരാധന. ഒമ്പതിന് വൈകിട്ട് 6.30ന് സര്‍വൈശ്വര്യപൂജ, 12ന് വൈകിട്ട് 6.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 13ന് രാവിലെ 10ന് ഭാഗവത സംഗ്രഹ പാരായണം, അവഭ്യഥ സ്നാന ഘോഷയാത്ര, യജ്ഞപ്രസാദ വിതരണം, 12.30ന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!