Local LiveMuthalakodam

മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ : ഒളിമ്പിക് ദിന സന്ദേശ റാലി സംഘടിപ്പിച്ചു

മുതലക്കോടം : സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒളിമ്പിക് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. എസ്പിസി കേഡറ്റസ്, സ്‌കൗട്ട് ആന്റ് ഗൈഡ്, ജെആര്‍സി എന്നി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. തൊടുപുഴ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കുമാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഓഷ്യന്‍ മാന്‍ ഏഷ്യന്‍ ചാമ്പ്യനായ വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ ബേബി വര്‍ഗീസ് ഒളിമ്പിക് ദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് ജേക്കബ് ബേബി വര്‍ഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കായികാധ്യാപകന്‍ നോബിള്‍ ജോസ് , സ്റ്റുഡന്റ് പോലീസ് സിപിഒ ജിയോ ചെറിയാന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!