KarimannorLocal Live

സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി, ഹോളി ഫാമിലി എല്‍പി വിദ്യാലയങ്ങളുടെ നവതി വാര്‍ഷികാഘോഷ വിളംബര ജാഥ 26ന്

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി, ഹോളി ഫാമിലി എല്‍പി എന്നീ വിദ്യാലയങ്ങളുടെ നവതി വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചുള്ള വിളംബരജാഥ 26ന്  9ന് നടക്കും. 1935ല്‍ കരിമണ്ണൂര്‍ പ്രദേശത്തെ സാധാരണക്കാരന്റെ വിദ്യാഭ്യാസ ആശ്രയമായി കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു വിദ്യാലയങ്ങളും 2025 ലാണ് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. 2024 ജനുവരി 27മുതല്‍ 2025 ജനുവരി 30വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് വിളംബര ജാഥയോടെ തുടക്കമാകുന്നത്.

സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ കരിമണ്ണൂര്‍ പട്ടണം ചുറ്റി ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ സമാപിക്കും. സ്‌കൂള്‍ മാനേജര്‍ ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ കരിമണ്ണൂര്‍ എസ്എച്ച്ഓ റ്റി.വി. ധനഞ്ജയ ദാസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ അംഗങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപക – അനധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി സംഘടനകളായ എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍എസ്എസ് എന്നിവയിലെ അംഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ അണിനിരക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ബാന്‍ഡും ചെണ്ടമേളവും വിളംബരജാഥയെ വര്‍ണ്ണാഭമാക്കും.സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍  ഫാ. ജോസഫ് വടക്കേടത്ത്, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. റ്റി. തോബിയാസ് എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും.

 

Related Articles

Back to top button
error: Content is protected !!