ChuttuvattomThodupuzha

ചുങ്കം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ ഇന്നും നാളെയും

തൊടുപുഴ: ഇ. എ .ഇ  അതിഭദ്രാസനത്തിന് കീഴിലുള്ള തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഒന്നാമത്  ശിലാസ്ഥാപന പെരുന്നാള്‍ ഇന്നും നാളെയും. മോര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ്, മോര്‍ ഒസ്താത്തിയോസ് ഐസക്, മോര്‍ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തമാരുടെ  പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയോടെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 6ന്  കൊടി  ഉയര്‍ത്തല്‍, 6.30 ന് സന്ധ്യാപ്രാര്‍ഥന, 7.30 ന് പെരുന്നാള്‍ സന്ദേശം, 8 ന്  പ്രദക്ഷിണം, 8.45 ന് ആശിര്‍വാദം, 9 ന്  സ്‌നേഹവിരുന്ന്. നാളെ  രാവിലെ   7ന്  പ്രഭാതപ്രാര്‍ത്ഥന,   8 ന്  തിരുമേനിമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,  മൂന്നിന്മേല്‍ തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, 11  ന് ലേലവും 12 ന് നേര്‍ച്ചസദ്യയും നടത്തപ്പെടും.  12.30 ന് കൊടിയിറക്കോടെ    ചടങ്ങുകള്‍ അവസാനിക്കുമെന്ന് വികാരിമാരായ പൗലോസ് കോര്‍എപ്പിസ്‌കോപ്പ പാറേക്കര, ഫാ.ജേക്കബ് മുളയംകോട്ടില്‍  എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!