ChuttuvattomThodupuzha

ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതലയേറ്റു

തൊടുപുഴ : ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതലയേറ്റു. ഏപ്രില്‍ 1 തിങ്കളാഴ്ച മുതലാണ് എസ്ബിഐക്ക് ലീഡ് ബാങ്ക് പദവി ലഭിച്ചത്. എസ്ബിഐ തൊടുപുഴ മങ്ങാട്ടുകവലയിലെ റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങ് ആര്‍ബിഐ പ്രതിനിധി എം.മുതുകുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെയും, ആര്‍ബിഐയുടെയും നിര്‍ദ്ദേശങ്ങളും, ജില്ലയിലെ ജനസുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കുന്നതും ലീഡ് ബാങ്ക് നേതൃത്വത്തിലാണ്.

ഇത്തരത്തില്‍ ജില്ലയുടെ ലീഡ് ബാങ്ക് പദവിയാണ് ആര്‍ബിഐ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച മുതല്‍ എസ്ബിഐ ഏറ്റെടുത്തത്. ചടങ്ങിനോട് അനുബന്ധിച്ച് എസ്ബിഐയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ഒരു മിടുക്കി എന്ന പദ്ധതിയിലേക്ക് നല്‍കിയ അഞ്ചോളം വീല്‍ചെയറുകള്‍ ആരോഗ്യവകുപ്പിന് വേണ്ടി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി.എന്‍ ഏറ്റുവാങ്ങി. എസ്ബിഐ തൊടുപുഴ റീജിയണല്‍ മാനേജര്‍ സാബു എം.ആര്‍, ലീഡ് ബാങ്ക് മാനേജര്‍ ഗ്രീഷ്മ റിച്ചാര്‍ഡ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!