ChuttuvattomThodupuzha

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷണേഴ്‌സ് അസ്സോസിയേഷന്‍ : ജില്ലാ വാര്‍ഷികം സംഘടിപ്പിച്ചു

തൊടുപുഴ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷണേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ വാര്‍ഷികം തൊടുപുഴയില്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എറണാകുളം – ഇടുക്കി ഗവേണിംഗ് ബോഡി മെമ്പറുമായ ജോസഫ് പാലയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കണമെന്നും, കാലാകാലങ്ങളില്‍ ഉഭയകക്ഷികരാര്‍ അനുസരിച്ച് ലഭിക്കേണ്ട പെന്‍ഷന്‍ വര്‍ദ്ധനവ് നാളിതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് റ്റി.ജി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം.ജോര്‍ജ്, കോട്ടയം – ആലപ്പുഴ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഹെന്റി ജോണ്‍, എറണാകുളം -ഇടുക്കി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പി.പി.ഫ്രാന്‍സിസ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എന്‍.വിശ്വനാഥന്‍ നായര്‍, ജില്ലാ അസിസ്റ്റന്റ് ട്രഷറര്‍ സി.ജി.സുധാകരന്‍, ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പര്‍ എം.ഡി.ജോര്‍ജ്, ജില്ലാ എക്‌സി.കമ്മിറ്റി മെമ്പര്‍ സി.ആര്‍.മോഹനന്‍, അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി കെ.ജെ.ജോണി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!