ChuttuvattomThodupuzha

സംസ്ഥാന ബജറ്റ് നിരാശജനകം : കെജിഒയു

തൊടുപുഴ: സംസ്ഥാന ബജറ്റ് നിരാശ ജനകമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി. ശമ്പള പരിഷ്‌കരണ കുടിശിക, ലീവ് സറണ്ടര്‍, പുതിയ ശമ്പള കമ്മീഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ വീണ്ടും നിഷേധിച്ചിരിക്കുന്നു.പങ്കാളിത്ത പെന്‍ഷന്‍കാരേ ഇത്തവണയും വഞ്ചിച്ചു.പരാജയപ്പെട്ട മെഡിസെപ് പദ്ധതിയെപറ്റി മിണ്ടാട്ടമില്ല, ആറു ഗഡു ക്ഷാമബത്ത കുടിശിഖയുള്ളപ്പോള്‍ 1 ഗഡു മാത്രം 2 മാസം കഴിഞ്ഞു നല്‍കാമെന്ന് പറഞ്ഞത് പരിഹാസ്യമാണ്.വിലക്കയറ്റം തടയാന്‍ യാതൊരു നടപടിയുമില്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ മോഹന്‍ദാസ്, കെ. കെ അനില്‍ ,രാജേഷ് ബേബി ,എസ്.സിയാദ് ,സാബു കെ.വി ,മിനി കെ. ജോണ്‍,കെ. നജീം , വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!